എംഡിഎംഎയും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു
കാസർകോട്: കുമ്പളയിൽ എംഡിഎംഎയും കഞ്ചാവും കൈവശം വെച്ചിരുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
മൊഗ്രാൽ നൂറുന്നിസ ഹൗസിൽ താമസിക്കുന്ന മുസമ്മലി(32) യെയാണ് കുമ്പള എക്സൈസ് ഇൻസ്പെക്ടർ കെ.വി. ശ്രാവണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 3.587 ഗ്രാം എംഡിഎംഎയും 4.5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. അനീഷ് കുമാർ, പ്രിവന്റീവ് ഓഫീസർ എം.വി. ജിജിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അഖിലേഷ്, വി. ജിതിൻ, വി. ജിജില, ഡ്രൈവർ പ്രവീൺകുമാർ എന്നിവരും പങ്കെടുത്തു.
What's Your Reaction?