ജോലിക്ക് എത്തിയ വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വെടി രാഘവൻ അറസ്റ്റിൽ

Apr 24, 2026 - 12:23
 0
ജോലിക്ക് എത്തിയ വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; വെടി രാഘവൻ അറസ്റ്റിൽ

പയ്യന്നൂർ: ജോലിക്ക് എത്തിയ വീട്ടിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫോക്സോ പ്രകാരം അറസ്റ്റിൽ. തൃക്കരിപ്പൂർ എടാട്ടുമ്മൽ ചാപ്പയിൽ രാഘവൻ എന്ന വെടി രാഘവ(52)യെയാണ് പയ്യന്നൂർ പോലീസ് ഇൻസ്പെക്ടർ ടി രാജേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ തേപ്പ് ജോലിക്ക് എത്തിയതായിരുന്നു രാഘവൻ. ഈ സമയത്ത് വീടിന്റെ മുകളിലെ നിലയിൽ എത്തിയ ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പെൺകുട്ടി വിവരം മാതാവിനോട് പറഞ്ഞതിനെ തുടർന്നായിരുന്നു പോലീസിൽ പരാതി നൽകിയതും, അറസ്റ്റ് ചെയ്തതും.

What's Your Reaction?

like

dislike

love

funny

angry

sad

wow