ഇരിയയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 23, 2026 - 06:18
 0
ഇരിയയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

അമ്പലത്തറ: സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ ഫാറൂഖ് (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇരിയ ബംഗ്ലാവ് സ്റ്റോപ്പിനും ടൗണിനും ഇടയിലുള്ള പള്ളിക്ക് മുൻവശത്താണ് അപകടമുണ്ടായത്.

കാഞ്ഞങ്ങാട് നിന്ന് പണത്തൂരിലേക്ക് പോവുകയായിരുന്ന അഞ്ജലി ബസും എതിർദിശയിൽ വന്ന ഫാറൂഖ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഫാറൂഖിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു.

മൂന്നാം മൈലിലെ ഒരു കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫാറൂഖ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. നിർധന കുടുംബത്തിൽപ്പെട്ട ഫാറൂഖിന്റെ ചികിത്സയ്ക്കായി നാട്ടുകാർ കമ്മിറ്റി രൂപീകരിച്ച് സഹായ പ്രവർത്തനങ്ങൾ നടത്തി വരുന്നതിനിടെയായിരുന്നു മരണവാർത്ത.

What's Your Reaction?

like

dislike

love

funny

angry

sad

wow