ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ

Apr 16, 2026 - 13:35
 0
ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ

കൊല്ലം: ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിൽ 21 കാരൻ പോലീസ് പിടിയിലായി. നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്.

2024-ൽ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പിന്നീട് ബന്ധം വളർത്തിയ ഇയാൾ അഞ്ചൽ തടിക്കാട് പ്രദേശത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിനിടെ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും പോലീസ് വ്യക്തമാക്കി.

തുടർന്ന് ഇരുവരും തമ്മിൽ ബന്ധം അവസാനിച്ചതോടെ പ്രതി ഈ ദൃശ്യങ്ങൾ പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈൽ ഫോണിലേക്ക് അയച്ചുവെന്നാണ് ആരോപണം. ഇതുവഴിയാണ് സംഭവം പുറത്തറിയുന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഏരൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow