എം.ഡി.എം.എ.യുമായി കോഴിക്കോട് യുവ ഡോക്ടർ പാടിയിൽ.

Feb 28, 2025 - 22:00
 0
എം.ഡി.എം.എ.യുമായി കോഴിക്കോട് യുവ ഡോക്ടർ പാടിയിൽ.

കോഴിക്കോട്: മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രമുഖനായ ഡോക്ടർ പിടിയിൽ. പാലക്കാട് കരിമ്പ് സ്വദേശി ഡോക്ടർ വിഷ്ണുരാജ് (29) ആണ് കോഴിക്കോട് കൊടുവള്ളിയിൽ എംഡിഎഎ യുമായി പിടിയിലായത്. ഇയാളിൽ നിന്ന് 15 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. കൊടുവള്ളി ഓമശ്ശേരിയിലുള്ള ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. രണ്ടുമാസമായി സ്പെഷൽ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് ടൗൺ, എൻഐടി, കൊടുവള്ളി, മുക്കം, എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കിടയിലും മറ്റുമായി വിപുലമായ തോതിലാണ് വിൽപ്പന നടത്തുന്നത്. കോഴിക്കോടും, മലപ്പുറത്തുമുള്ള മൊത്തവിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് എത്തിക്കുന്നത്. ബംഗളൂരുവിൽ നിന്നും ഇയാൾ ലഹരി മരുന്ന് എത്തിക്കാറുണ്ട്. രണ്ടുപേരെ കൂടി പോലീസ് പിടികൂടിയിട്ടുണ്ട്. ഇവർ പിടിയിലായ ഡോക്ടർക്കൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നവരാണ്. വിഷ്ണുരാജിനെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്

What's Your Reaction?

like

dislike

love

funny

angry

sad

wow