എരിക്കുളം ഹോമിയോ ഡിസ്പെൻസറി; മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു

Feb 16, 2026 - 16:26
 0
എരിക്കുളം ഹോമിയോ ഡിസ്പെൻസറി; മെഡിക്കൽ ക്യാമ്പും സൗജന്യ രക്ത പരിശോധനയും സംഘടിപ്പിച്ചു

മടിക്കൈ: മടിക്കൈ ഗ്രാമപഞ്ചായത്ത് സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറി എരിക്കുളം 2025-26 വാർഷിക പദ്ധതി എസ് ടി ഉന്നതി ഹോമിയോ മെഡിക്കൽ ക്യാമ്പും സൗജന്യ രക്തപരിശോധന ക്യാമ്പും മൂന്ന് റോഡ് നന്തൻകുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി പ്രകാശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ സത്യ, പഞ്ചായത്ത് എസ് ടി പ്രമോട്ടർ അനിത, കുമ്പഡാജെ മെഡിക്കൽ ഓഫീസർ ഡോക്ടർ ഐശ്വര്യ കെ എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ ഇ ബാലകൃഷ്ണൻ സ്വാഗതവും, ജി എച്ച് ഡി എരിക്കുളം മെഡിക്കൽ ഓഫീസർ ഡോക്ടർ മുജീബ്റഹ്മാൻ സി എച്ച് നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow