എർത്ത്ന ഉച്ചകോടി 2025; ഏപ്രിൽ 22 മുതൽ ഖത്തറിൽ.
നമ്മുടെ പൈതൃകം കെട്ടിപ്പടുക്കൽ, സുസ്ഥിരത, നവീകരണം, പരമ്പരാഗത അറിവ്" എന്ന പ്രമേയത്തിൻ മേലിലുള്ളതാണ് എർത്ത്‌ന ഉച്ചകോടി.
ദോഹ: ഖത്തർ ഫൗണ്ടേഷനിൽ അംഗമായ എർത്ത്ന സെന്റർ ഫോർ എ സസ്റ്റൈനബിൾ ഫ്യൂച്ചർ, എർത്തിന വില്ലേജിനൊപ്പം ഒന്നിലധികം സെഷനു കളും, സംവേദനാത്മക വർക്ക് ഷോപ്പുകളും ഉൾക്കൊള്ളുന്ന എർത്ത്ന ഉച്ചകോടി 2025 രണ്ടാം പതിപ്പിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.
2025 ഏപ്രിൽ 22 മുതൽ 23 വരെ നടക്കുന്ന ഉച്ചകോടി "നമ്മുടെ പൈതൃകം കെട്ടിപ്പടുക്കൽ, സുസ്ഥിരത, നവീകരണം, പരമ്പരാഗത അറിവ്" എന്ന പ്രമേയത്തിൽ, സമ്പന്നമായ സാംസ്കാരിക പൈതൃകവും, അതുല്യമായ ആവാസവ്യവസ്ഥയും പ്രയോജനപ്പെടുത്തി, ചൂടുള്ളതും വരണ്ടതുമായ അന്തരീക്ഷത്തിൽ സുസ്ഥിരത മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധത എടുത്തു കാണിക്കുന്നതായിരിക്കും ഉച്ചകോടി.
പരമ്പരാഗത അറിവും നൂതനാശയ സമീപനങ്ങളും ആധുനിക സുസ്ഥിരതയെ എങ്ങനെ സ്വാധീനിക്കുമെന്നും, കൂടുതൽ കരുത്തുറ്റതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു ഭാവിയെ എങ്ങനെ രൂപപ്പെടുത്തുമെന്നും പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയായി ഉച്ചകോടി മാറും.
പരിസ്ഥിതി വെല്ലുവിളികളെ നേരിടാൻ ആഗോള നയ രൂപകർ, ചിന്താ നേതാക്കൾ, അക്കാദമിക് വിദഗ്ദർ, ബിസിനസുകാർ എന്നിവർക്കൊപ്പം നൂറിലധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികമാളുകൾ ഉച്ചകോടിയിൽ സംബന്ധിക്കും.
What's Your Reaction?