ഏഴ് കിലോ വ്യാജ സ്വർണ്ണവുമായി നാലു പേർ അറസ്റ്റിൽ

Feb 5, 2026 - 06:51
Feb 5, 2026 - 15:55
 0
ഏഴ് കിലോ വ്യാജ സ്വർണ്ണവുമായി നാലു പേർ അറസ്റ്റിൽ

കാസർകോട്: ഏഴ് കിലോ വ്യാജ സ്വർണ്ണവും, സ്വർണ്ണകണ്ണികളുമായി നാലുപേരെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക മാണ്ഡ്യ രംഗപട്ടണ സ്വദേശികളായ ജീവൻ ലാൽ(59), ഗണേഷ് സോളാങ്കി(53), ഹരിലാൽ(37),അർജ്ജുൻ കിസാൻ സോളാങ്കി(30)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രസ്സ് ക്ലബ്ബ് ജംഗ്ഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടവരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 6.941 ഗ്രാം വ്യാജ സ്വർണ്ണവും, 7.58 ഗ്രാം സ്വർണ്ണക്കണ്ണും, സ്വർണ്ണ നൂലും 25,000 എത്ര രൂപയും കണ്ടെടുത്തു. സ്വർണ്ണാഭരണമാണെന്ന് വിശ്വസിക്കുന്നതിന് വേണ്ടി കോപ്പറും, കാഡ്മിയയും കലർത്തിയ ആഭരണങ്ങളാണ് പ്രതികളിൽ നിന്നും കണ്ടെത്തിയത്. വ്യാജ സ്വർണ്ണം വിറ്റ് പണം സമ്പാദിക്കാനുള്ള പദ്ധതിയാണോ പോലീസിൻ്റെ സംശയം.

What's Your Reaction?

like

dislike

love

funny

angry

sad

wow