ഐ.യു.എം.എൽ കാഞ്ഞങ്ങാട് മണ്ഡലം മലയോര മേഖല ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

Aug 16, 2026 - 19:53
Aug 16, 2026 - 19:54
 0
ഐ.യു.എം.എൽ കാഞ്ഞങ്ങാട് മണ്ഡലം മലയോര മേഖല ക്യാമ്പ്: സംഘാടക സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം മലയോര മേഖല ക്യാമ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കോടോം-ബേളൂർ, കിനാനൂർ-കരിന്തളം, ബളാൽ മേഖലകൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്ഷാധികാരികൾ: സി.എം. ഇബ്രാഹിം, അബ്ദുൽ കാദർ കല്ലഞ്ചിറ, ഫാറൂഖ് അടുക്കം. 

ചെയർമാൻ: മുസ്തഫ തായന്നൂർ. വൈസ് ചെയർമാൻമാർ: ഇബ്രാഹിം ഹാജി ഒടയഞ്ചാൽ, യു.വി. മുഹമ്മദ് കുഞ്ഞി, റഷീദ് കല്ലഞ്ചിറ. ജനറൽ കൺവീനർ: ഗഫൂർ എടത്തോട്. കൺവീനർമാർ: ആരിഫ് എടത്തോട്, സുഹൈൽ എൻ.ആർ.സി, ബഷീർ എൽ.കെ. ബളാൽ. ട്രഷറർ: സലാം പരപ്പ.

കോർഡിനേറ്റർ: താജ്ജുദ്ദീൻ കമ്മാടം. എക്‌സിക്യൂട്ടീവ് അംഗങ്ങളായി എ.സി.എ. ലത്തീഫ്, റഹ്മാൻ പാറപ്പള്ളി, സജീർ കല്ലഞ്ചിറ, ഷാനവാസ് കാരാട്ട്, ഷൗക്കത്ത് എൻ.ആർ.സി, കോളിയാർ മുഹമ്മദ് കുഞ്ഞി, ഖാലിദ് ക്ലായിക്കോട്, ഹംസ ഓടയഞ്ചാൽ, ബി. കുഞ്ഞബ്ദുള്ള, മുജീബ് കല്ലഞ്ചിറ, പി.എ. ലത്തീഫ് അടുക്കം എന്നിവരെയും തെരഞ്ഞെടുത്തു.

പ്രവാസി മേഖലയിലും ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ ഗൾഫ് രാജ്യങ്ങളിൽ കോർഡിനേറ്റർമാരെയും ചുമതലപ്പെടുത്തി.

അബൂദാബി: റാഷിദ് എടത്തോട്, നസീർ കമ്മാടം, നിസാർ എടത്തോട്, റിയാസ് പരപ്പ, ബി. ഗഫൂർ കാനം, റഷീദ് കല്ലഞ്ചിറ. ദുബൈ: അബൂബക്കർ എൻ.ആർ.സി, ഡോ. താജുദ്ദീൻ കാരാട്ട്, പി.എച്ച്. ബഷീർ, അർഷാദ് അടുക്കം, ഷാനി പരപ്പ.

ഷാർജ: യൂസഫ് കമ്മാടം, മുസ്തഫ കമ്മാടം, ലത്തീഫ് എൻ.ആർ.സി. അൽ ഐൻ: ഇക്ബാൽ. റാസൽ ഖൈമ: ബഷീർ മാലോം, ഇല്യാസ് എടത്തോട്. ഖത്തർ: അൻവർ തായന്നൂർ, സത്താർ മൗലവി, ശരീഫ് കമ്മാടം. കുവൈത്ത്: അമീർ കമ്മാടം, അസ്‌ലം പരപ്പ, ഫൈസൽ പാറപ്പള്ളി. സൗദി: ഷകീർ ഹാജി. അജ്മാൻ: ഇർഷാദ് എൽ. എൻ.ആർ.സി.

മലയോര മേഖലയിലെ പാർട്ടി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പ്രവാസി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow