സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി പാണത്തൂർ സ്വദേശികൾ അറസ്റ്റിൽ
കാഞ്ഞങ്ങാട്: ഷിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന എം ഡി എം എ യുമായി രണ്ടുപേരെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ പരിയാരത്തെ റമീസ് (27), പള്ളിക്കാലിലെ ആഷിക്ക്(29) എന്നിവരെയാണ് ബേഡകം ഇൻസ്പെക്ടർ ടി ദാമോദരനും സംഘവും അറസ്റ്റ് ചെയ്തത്. കുറ്റിക്കോൽ ഭാഗത്തുനിന്നു ബന്തടുക്ക ഭാഗത്തേക്ക് പോവുകയായിരുന്നു കാർ കാഞ്ഞനടുക്കത്ത് വെച്ച് പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് 34 മില്ലിഗ്രാം എം ഡി എം എ പ്രതികളിൽ നിന്നും കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.
What's Your Reaction?