ഓടുന്ന കാറിന്റെ മുകളിൽ കയറി നൃത്തം; നടപടിയുമായി ദുബായ് പോലീസ്.

Aug 8, 2025 - 21:49
 0
ഓടുന്ന കാറിന്റെ മുകളിൽ കയറി നൃത്തം; നടപടിയുമായി ദുബായ് പോലീസ്.

ദുബായ്: ഓടുന്ന വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തിയ രണ്ട് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ഇവർ വാഹനങ്ങളിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്യുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന കാറുകളുടെ ബോണറ്റിൽ കയറി നിന്നുള്ള ഇവരുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായ തിന്നു പിന്നാലെയാണ് നടപടിയുമായി ദുബായി പോലീസ് രംഗത്തെത്തിയത്. ഇവരിൽ ഒരാൾ ഓടുന്ന വാഹനത്തിന്റെ ബോണറ്റിൽ കയറി നിന്നും, മറ്റേയാൾ പാർക്കിങ്ങിലൂടെ സഞ്ചരിച്ച കാറിന്റെ ബോണറ്റിനു മുകളിൽ നിന്നുമാണ് ഡാൻസ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ട്രാഫിക് പെട്രോളിങ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവർമാരെ തിരിച്ചറിഞ്ഞത്. 2023 ലെ ഗതാഗത നിയമപ്രകാരം രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. ഇവ വിട്ടു കിട്ടണമെങ്കിൽ 50000 ദിർഹം പിടയടക്കേണ്ടി വരും.

What's Your Reaction?

like

dislike

love

funny

angry

sad

wow