ഓട്ടോയിൽ കടത്തിയ 146.88 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

Jan 28, 2026 - 08:09
 0
ഓട്ടോയിൽ കടത്തിയ 146.88 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: ഓട്ടോയിൽ കടത്തിയ 146.88 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം കുഞ്ചത്തൂരിലെ നിഷാന്ത് നിവാസിൽ ബി പ്രശാന്തിനെയാണ് കുമ്പളയിൽ വെച്ച് കാസർകോട് എക്സൈസ് ഇൻഫോഴ്സ്മെന്റ് ആന്റ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസർ കെ വി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം. തൊണ്ടിമുതലും പ്രതിയെയും കുമ്പള എക്സൈസ് റെയിഞ്ച് ഓഫീസിനു കൈമാറി. എക്സൈസ് സംഘത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശൈലേഷ് കുമാർ, സുധീർ പാറമ്മൽ, മഞ്ജുനാഥൻ, മോഹനകുമാർ, ടി പി അതുൽ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ എന്നിവരുമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow