ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ സി.പി.എം നേതാവ് മരിച്ചു
പരപ്പ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം നേതാവ് കുറുഞ്ചേരി തൊണ്ടിയിൽ കുതിരുമ്മൽ കെ. ഗോപാലൻ (77) അന്തരിച്ചു. മേയ് 29-ന് ബിരിക്കുളം ടൗണിൽ നടന്നുപോകുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചാണ് പരിക്കേറ്റത്. തുടർന്ന് ഗുരുതര പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്.
കരിന്തളം സർവീസ് സഹകരണ ബാങ്കിന്റെ ആദ്യരൂപമായ ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായിരുന്നു. സി.പി.എം കുറുഞ്ചേരി, കോളംകുളം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു. കുറുഞ്ചേരി എ.കെ.ജി. വായനശാലയുടെ പ്രഥമ സെക്രട്ടറിയുമായിരുന്നു.
ഭാര്യ: തൊണ്ടിയിൽ കാർത്യായനി. മക്കൾ: ടി. അനിതകുമാരി (കുറുഞ്ചേരി), ടി. അനീഷ് (ബിരിക്കുളം, കരിന്തളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, സി.പി.എം ബിരിക്കുളം ലോക്കൽ കമ്മിറ്റി അംഗം), ടി. അനില (കയ്യൂർ).
മരുമക്കൾ: സി. വിനോദ് കുമാർ (കുറുഞ്ചേരി, സി.പി.എം കുറുഞ്ചേരി ബ്രാഞ്ച് അംഗം, കുറുഞ്ചേരി എ.കെ.ജി. വായനശാല പ്രസിഡന്റ്), രാകേന്ദു (പരപ്പ), രാമകൃഷ്ണൻ (കയ്യൂർ). സഹോദരങ്ങൾ: കാർത്യായനി (കുറുഞ്ചേരി), പരേതരായ കുഞ്ഞമ്പു, വട്ട്യൻ, മറുവൻ.
What's Your Reaction?