ഓപ്പറേഷൻ തൂഫാൻ; 2990 പാക്കറ്റ് നിരോധിത പാൻ മസാലകളുമായി യുവാവ് പിടിയിൽ

Jun 9, 2026 - 10:03
 0
ഓപ്പറേഷൻ തൂഫാൻ; 2990 പാക്കറ്റ് നിരോധിത പാൻ മസാലകളുമായി യുവാവ് പിടിയിൽ

കാസർകോട്: ഓപ്പറേഷൻ തുഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ 2990 പാക്കറ്റ് നിരോധിത പാൻ മസാലകളുമായി യുവാവ് പിടിയിലായി. ഉത്തർപ്രദേശ് റാംപൂർ സ്വദേശിയായ ഭരത് സോങ്കരി (30) യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്.

മഞ്ചേശ്വരം എസ്.ഐ ശബരി കൃഷ്ണനും സംഘവും കുഞ്ചത്തൂർ ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതിയെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഷട്ടറിന് പിന്നിൽ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച നിലയിൽ വൻതോതിൽ നിരോധിത പാൻ മസാലകൾ കണ്ടെത്തുകയായിരുന്നു.

പൊലീസ് സംഘം സ്ഥലത്തെത്തുന്നത് ശ്രദ്ധയിൽപ്പെട്ട പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന പൊലീസ് ഇയാളെ പിടികൂടി. പിടിച്ചെടുത്ത പാൻ മസാലകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow