ഔലിയാക്കൾ ചെയ്തു തീർത്തത് ആത്മീയ വിപ്ലവം; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
അമ്പലത്തറ: യമനിൽനിന്നും, മറ്റു രാജ്യങ്ങളിൽനിന്നും ഇസ്ലാമിൻ്റെ പ്രബോധനത്തിെനെത്തിയ അള്ളാഹുവിൻ്റെ ഔലിയാക്കൾ ഇവിടെ ചെയ്തു തീർത്തത് വലിയ ആത്മീയ വിപ്ലവമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ അള്ളാഹുവിലേക്ക് അടുപ്പിക്കാൻ അവർക്ക് സാധിച്ചു എന്നുള്ളത് ഒരു വലിയ അഭിമാനമുള്ള കാര്യമാണന്നും ഔലിയാക്കളുടെ പുണ്യം കരസ്ഥമാക്കുക എന്നുള്ളത് വലിയ സൗഭാഗ്യമുള്ള കാര്യമാണെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ചടങ്ങിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ കെ അബൂബക്കർ ഹാജി കാലിച്ചാംപാറ അദ്ധ്യക്ഷത വഹിച്ചു.
അൽ ഹാഫിള് സിറാജുദ്ദീൻ അൽ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജി, ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്, പാറപ്പള്ളി മുദരിസ് മുനീർ ഫൈസി ഇർഫാനി തുടങ്ങിയവർ സംസാരിച്ചു ജനറൽ കൺവീനർ കെ എം അബ്ദുറഹ്മാൻ സ്വാഗതവും, പ്രചാരണ കമ്മിറ്റി ചെയർമാൻ എ ഉമ്മർ പാറപ്പള്ളി നന്ദിയും പറഞ്ഞു.
What's Your Reaction?