കണ്ണൂർ നാലാം ബറ്റാലിയൻ കമാൻഡറായി യു. പ്രേമൻ
കാഞ്ഞങ്ങാട്: യു. പ്രേമനെ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡറായി സംസ്ഥാന ആഭ്യന്തര വകുപ്പ് നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് ഉച്ചയ്ക്കാണ് പുറത്തിറങ്ങിയത്.
രണ്ടാഴ്ച മുമ്പാണ് യു. പ്രേമന് പോലീസ് സൂപ്രണ്ടായി (എസ്.പി) സ്ഥാനക്കയറ്റം ലഭിച്ചത്. തുടർന്ന് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ എസ്.പിയായി നിയമിക്കപ്പെട്ടിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡറായി നിയമനം ലഭിച്ചത്.
ഇതിനൊപ്പം സംസ്ഥാനത്തെ 17 ഓളം ഡിവൈ.എസ്.പി.മാരുടെ സ്ഥലംമാറ്റ ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
What's Your Reaction?