കയ്യൂരിന്റെ സമരപഥങ്ങളിലേക്ക് വിജ്ഞാനയാത്ര സംഘടിപ്പിച്ചു

May 2, 2026 - 21:38
 0
കയ്യൂരിന്റെ സമരപഥങ്ങളിലേക്ക് വിജ്ഞാനയാത്ര സംഘടിപ്പിച്ചു

മടിക്കൈ: ചരിത്രസ്മരണകൾ പുതുക്കിപ്പിടിച്ച് മുണ്ടോട്ട് ദേശാഭിമാനി വായനശാല & ഗ്രന്ഥാലയം. “വായന വെളിച്ചം” വായന കളരിയുടെ എട്ടാമത് കൂട്ടായ്മയെ വ്യത്യസ്തമാക്കി “സ്മൃതി പഥം” എന്ന പേരിൽ കയ്യൂരിന്റെ സമരപഥങ്ങളിലേക്ക് വിജ്ഞാനയാത്ര സംഘടിപ്പിച്ചു.

വിപ്ലവചരിത്രത്തിന് സാക്ഷിയായ കയ്യൂർ രക്തസാക്ഷി സ്മാരകത്തിനരികെ നടന്ന പരിപാടി പങ്കെടുത്തവർക്കൊരു വികാരനിമിഷമായി. രക്തസാക്ഷി പള്ളിക്കൽ അബൂബറിന്റെ തറവാട് വീട് സന്ദർശിച്ചതും, കയ്യൂരിന്റെ ചരിത്രഭൂമിക അടുത്തറിഞ്ഞതും പരിപാടിക്ക് പ്രത്യേകത നൽകി. കൂടാതെ കയാക്കിംഗ് പാർക്കിലേക്കുള്ള സന്ദർശനവും അനുഭവസമ്പന്നമായ ഒരു ഘടകമായി മാറി.

കയ്യൂർ സമരചരിത്രം കയ്യൂർ-ചീമേനി നാലാം വാർഡ് മെമ്പർ രവീന്ദ്രൻ മാഷ് വിശദമായി അവതരിപ്പിച്ചു. സമരസ്മരണകളും സാമൂഹ്യബോധവും പകർന്ന് നൽകിയ അദ്ദേഹത്തിന്റെ വിവരണം പങ്കെടുത്തവരെ ആകർഷിച്ചു.

വായനശാല പ്രസിഡന്റ് എം. സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.പി.ഐ.എം കയ്യൂർ ലോക്കൽ സെക്രട്ടറി സ: സുധാകരൻ ആശയവിനിമയം നടത്തി. കവിത കുമാരൻ, അജിത കെ.വി, ലൈബ്രേറിയൻ സുശീല എ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വായന വെളിച്ചം കൺവീനർ വിമല ടി സ്വാഗതം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow