കരിന്തളത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. 90കാരിക്ക് പരിക്ക്

Jul 7, 2026 - 08:01
 0
കരിന്തളത്ത് വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. 90കാരിക്ക് പരിക്ക്

കരിന്തളം: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് വീട് തകർന്നു. അപകടത്തിൽ 90 വയസ്സുകാരിക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് കിനാനൂർ–കരിന്തളം പഞ്ചായത്തിലെ നാന്തിയടുക്കത്ത് സംഭവം നടന്നത്.

കെ. ജാനകിയുടെ ഓട് മേഞ്ഞ വീടിന് മുകളിലേക്കാണ് വലിയ മരം കടപുഴകി വീണത്. അപകടസമയത്ത് വീടിനുള്ളിലുണ്ടായിരുന്ന ജാനകിയുടെ മാതാവ് കെ. മാണി (90)ക്ക് പരിക്കേറ്റു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റ വയോധികയെ സുരക്ഷിതമായി പുറത്തേക്കെത്തിച്ചു.

വീട്ടിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ശക്തമായ കാറ്റിൽ വീടിന് കാര്യമായ നാശനഷ്ടമുണ്ടായി.

അതേസമയം, കിനാനൂർ–കരിന്തളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. റബ്ബർ മരങ്ങളുൾപ്പെടെ നിരവധി മരങ്ങൾ കടപുഴകി വീണു.

സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പാറക്കോൽ രാജൻ എന്നിവരും മറ്റ് ജനപ്രതിനിധികളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow