കള്ളാറിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Mar 31, 2026 - 11:04
 0
കള്ളാറിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: രാജപുരം കള്ളാറിൽ വൻ തീപിടുത്തം. കള്ളാർ വനിതാ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള ഗൃഹോപകരണ വില്പനശാലയുടെ ഗോഡൗൺ ആണ് കത്തിനശിച്ചത്. ചൊവ്വാഴ്ച രാവിലെ നാട്ടുകാരാണ് സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് കുറ്റിക്കോലിൽ നിന്നുമെത്തിയ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷു, ഈസ്റ്റർ ഉത്സവങ്ങളെ മുന്നോടിയായി വൻതോതിൽ സ്റ്റോക്ക് ഗോഡൗണിൽ സൂക്ഷിച്ചിരുന്നതായി അറിയുന്നു. സംഭവത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. സംഭവത്തിൽ രാജപുരം പോലീസ്  അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow