"കവിത രോഗാതുരമായ മനസ്സിന് ചികിത്സയാകുന്നു" കവി സുറാബ്
ബോവിക്കാനം: കവിത രോഗാതുരമായ മനുഷ്യ മനസ്സിന് ചികിത്സയാകുന്ന ശക്തിയുള്ള കലാരൂപമാണെന്ന് കവി സുറാബ് അഭിപ്രായപ്പെട്ടു. ഇരിയണ്ണി ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിതാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളോളം ഷാർജയിലെ പ്രവാസജീവിതത്തിലൂടെ നേടിയ അനുഭവങ്ങളാണ് തന്റെ എഴുത്തുജീവിതത്തിന് ഇന്ധനമായതെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിൽ നാൽപ്പതോളം വിദ്യാർഥികൾ പങ്കെടുത്തു.
കവി രാഘവൻ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി. സുചീന്ദ്രനാഥ്, പി.ടി.എ വൈസ് പ്രസിഡന്റ് ബാബു മഞ്ചക്കൽ, കെ. മിനിഷ് ബാബു, അനു മുകുന്ദൻ, പ്രസന്ന എം.കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൾ സലാം സ്വാഗതവും സ്മിത എസ് നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?