മടിക്കൈ അഴകുളം ഭഗവതി ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മകലശം: ആഘോഷ കമ്മിറ്റി രൂപീകരിച്ചു
മടിക്കൈ: മടിക്കൈയിലെ പ്രധാന തീയ്യ സമുദായ ക്ഷേത്രങ്ങളിലൊന്നായ അഴകുളം ഭഗവതി ക്ഷേത്രത്തിൽ 2027 ഫെബ്രുവരി 6 മുതൽ 11 വരെ നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്മകലശത്തിന്റെ വിജയകരമായ നടത്തിപ്പിനായി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ. യു. നാരായണ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ പൂജാദി കർമങ്ങളും ജനകീയ പങ്കാളിത്തത്തോടെ കലാ-സാംസ്കാരിക പരിപാടികളും ഉൾപ്പെടുത്തി ചടങ്ങുകൾ സംഘടിപ്പിക്കും.
ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന യോഗം ആചാരസ്ഥാനികൾ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ വിവിധ ജാതി-മതവിഭാഗങ്ങളിൽപ്പെട്ട 700-ലധികം പേർ പങ്കെടുത്ത യോഗം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു.
രാമകൃഷ്ണൻ മധുരക്കോട്ട്, ബാബു കുണ്ടുകര, ബാലകൃഷ്ണൻ കിഴക്കേവീട്, ദാമോദരൻ നാദക്കോട്ട്, വിജേഷ് കുണ്ടേന എന്നിവർ ആദ്യ ഫണ്ട് കൈമാറി. ക്ഷേത്രം പ്രസിഡന്റ് സി. ടി. കുമാരൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വി. ജ്യോതി, വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കുഞ്ഞികൃഷ്ണൻ, ചാളക്കടവ് വാർഡ് അംഗം ഓമന, ശിശുരോഗ വിദഗ്ധൻ ഡോ. എ. സി. പത്മനാഭൻ, ദാമോദരപ്പണിക്കർ, തീയ്യ സമുദായം ഹോസ്ദുർഗ് മേഖല പ്രസിഡന്റ് പി. വി. നാരായണൻ, സെക്രട്ടറി അനിൽ നീരളി, ബങ്കളം കുഞ്ഞികൃഷ്ണൻ, ഗോപാലകൃഷ്ണ പണിക്കർ, പല്ലവ നാരായണൻ, ശശീന്ദ്രൻ മടിക്കൈ എന്നിവർ സംസാരിച്ചു.
പ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർ, ക്ഷേത്ര അവകാശികൾ, ക്ഷേത്ര ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ക്ഷേത്ര വാല്യക്കാർ, പുരുഷ സ്വയംസഹായ സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
ക്ഷേത്രം സെക്രട്ടറി സുനി കീക്കാങ്കോട്ട് സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ കെ. നിഷാന്ത് നന്ദിയും രേഖപ്പെടുത്തി.
ഭാരവാഹികൾ: മുൻ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ (ചെയർമാൻ), ബി. ഗംഗാധരൻ (ജനറൽ കൺവീനർ), ഉത്തരമലബാർ ക്ഷേത്ര സംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ (സാമ്പത്തിക കമ്മിറ്റി ചെയർമാൻ), സി. ടി. കുമാരൻ (കൺവീനർ), കെ. വി. ബാലകൃഷ്ണൻ (ട്രഷറർ) എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.
What's Your Reaction?