കാഞ്ഞങ്ങാട് ആർട്ട് ഫോറം സൂപ്പർ സിംഗർ "സീസൺ-9"; സംസ്ഥാനതല ഗാനാലാപന മത്സരം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഗാനാലാപന മേഖലയിൽ പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനായി കലാസാംസ്കാരിക മേഖലയിൽ തിളക്കമാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഏറ്റവും കൂടുതൽ അംഗങ്ങളുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കൂട്ടായ്മകളിൽ ഒന്നായ കാഞ്ഞങ്ങാട് ആർട്ട് ഫോറം കാഞ്ഞങ്ങാട് ആലാമി പള്ളി രാജ് റസിഡൻസിയിൽ ലൈവ് ഓർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ സൂപ്പർ സിങ്ങർ "സീസൺ-9" സംസ്ഥാനതല ഗാനാലാപന മത്സരം നടത്തി.
സീനിയർ വിഭാഗത്തിൽ ശ്യാം അരയി, ജൂനിയർ വിഭാഗത്തിൽ സയന മിത്തൽ എന്നിവർ ജേതാക്കളായി. സീനിയർ വിഭാഗത്തിൽ തീർത്ഥ ജയൻ തൃക്കരിപ്പൂർ രണ്ടാം സ്ഥാനവും, അശ്വിൻ കോഴിക്കോട് മൂന്നാം സ്ഥാനവും, അഭിലാഷ് വിഷ്ണുമംഗലം നാലാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കീർത്തന മാതമംഗലം രണ്ടാം സ്ഥാനവും,യദു നന്ദ കോഴിക്കോട് മൂന്നാം സ്ഥാനവും, വേദ ജയൻ നാലാസ്ഥാപനവും നേടി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 160 ഓളം ഗായകർ പങ്കെടുത്ത പ്രാഥമിക മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത 17 ഗായകരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. മെലഡി റൗണ്ട്, സെമി ക്ലാസിക്കൽ റൗണ്ട് എന്നീ ഇനങ്ങളിൽ നിന്നാണ് ജേതാക്കളെ കണ്ടെത്തിയത്. സംഗീത മേഖലയിലെ വിദഗ്ധരായ വി ടി മുരളി, എ എം അശോക് കുമാർ, അതുല്യ ജയൻ, വി ടി സുധാകരൻ എന്നിവരാണ് വിധികർത്താക്കളായത്. ഗംഗാധരൻ എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ്, രവി പാരഗൺ, സഞ്ജീവ് ലാസർ, ബിനു താരംഗ സൗണ്ട്സ്, ശ്രീകുമാർ നെല്ലിക്കാട്ട്, അശോക് കുമാർ എന്നിവർ വിജയികൾക്കുള്ള ക്യാഷ് അവാർഡും, ഉപഹാരവും സമ്മാനിച്ചു. ആർട്ട് ഫോറം പ്രസിഡണ്ട് വി സുരേഷ് മോഹൻ അധ്യക്ഷനായി. സെക്രട്ടറി ചന്ദ്രൻ ആലാമിപള്ളി സ്വാഗതവും, ട്രഷറർ ബി സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
What's Your Reaction?