കാഞ്ഞങ്ങാട് ഡിവൈഎസ്പി പദവിയിൽ പുതുക്കൈ സ്വദേശി എം. വി. അനിൽകുമാർ

Jul 25, 2026 - 09:35
 0
കാഞ്ഞങ്ങാട് ഡിവൈഎസ്പി പദവിയിൽ പുതുക്കൈ സ്വദേശി എം. വി. അനിൽകുമാർ

കാഞ്ഞങ്ങാട്: സംസ്ഥാന പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ ഭാഗമായി പുതുക്കൈ സ്വദേശി എം. വി. അനിൽകുമാറിനെ കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി നിയമിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ചിൽ നിന്നാണ് അദ്ദേഹത്തെ കാഞ്ഞങ്ങാട്ടേക്ക് മാറ്റിയത്.

നിലമ്പൂർ ഡിവൈഎസ്പിയായിരുന്ന വി. കെ. വിശ്വംഭരൻ നായരെ ബേക്കൽ ഡിവൈഎസ്പിയായും നിയമിച്ചു. കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഉത്തമദാസനെ കാസർകോട് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്കും തൃശൂർ ഡിവൈഎസ്പി എം. പി. വിനീഷ് കുമാറിനെ കാസർകോട് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലേക്കും സ്ഥലംമാറ്റി നിയമിച്ചു.

അതേസമയം, കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നുള്ള സി. കെ. സുനിൽകുമാറിനെ കൂത്തുപറമ്പ് ഡിവൈഎസ്പിയായും നിയമിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow