സ്റ്റേഡിയം നവീകരിക്കണം; ഡിവൈഡർ സ്ഥാപിക്കണം: ചിറപ്പുറം ബി.എ.സി

Jul 25, 2026 - 09:28
 0
സ്റ്റേഡിയം നവീകരിക്കണം; ഡിവൈഡർ സ്ഥാപിക്കണം: ചിറപ്പുറം ബി.എ.സി
കെ.രഘു, എം. ഗോപിനാഥൻ

നീലേശ്വരം: നഗരസഭയുടെ ചിറപ്പുറത്തുള്ള സ്റ്റേഡിയം കായികതാരങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനായി കാലോചിതമായി നവീകരിക്കണമെന്ന് ചിറപ്പുറം ബി.എ.സി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ചിറപ്പുറം–ആലിൻകീഴിൽ ജംഗ്ഷൻ മെക്കാഡം റോഡിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് ഡിവൈഡർ സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബി.എ.സി പ്രസിഡന്റ് കെ. രഘു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ഗോപിനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ.വി. ദാമോധരൻ, പി.എസ്. അനിൽകുമാർ, കെ.വി. സേതുമാധവൻ, ടി. രാജൻ, വി. കൃഷ്ണൻ, കേണൽ ഇ.വി. നാരായണൻ, ബി. വിജയകുമാർ, പി.എം. ചന്ദ്രൻ, സി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.വി. സുധാകരൻ നന്ദി രേഖപ്പെടുത്തി.

യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ. രഘു പ്രസിഡന്റായും ഇ. ബൈജു, പി.വി. നികേഷ്, പി.വി. ഹമീദ് എന്നിവർ വൈസ് പ്രസിഡന്റുമാരായും എം. ഗോപിനാഥൻ സെക്രട്ടറിയായും കെ.വി. സേതുമാധവൻ, പി.എസ്. അനിൽകുമാർ, പി.വി. സുധാകരൻ എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow