കാട്ടുപന്നികളെ പിടികൂടാൻ സജ്ജരായി കർഷക സേന

May 11, 2026 - 12:12
 0
കാട്ടുപന്നികളെ പിടികൂടാൻ സജ്ജരായി കർഷക സേന

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും നാശം വിതയ്‌ക്കുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവെച്ചു കൊല്ലുന്നതിനായി ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 18 അംഗ ഷൂട്ടര്‍മാരുടെ സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

കൃഷി സംരക്ഷണത്തിനായി തോക്ക്‌ ലൈസന്‍സുള്ള കര്‍ഷകര്‍ ചേര്‍ന്ന്‌ രൂപീകരിച്ച കര്‍ഷക രക്ഷാസേനയുടെ നേതൃത്വത്തോടെയാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. 

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈസമ്മ പനയ്‌ക്കല്‍, വൈസ്‌ പ്രസിഡന്റ്‌ സതീശന്‍ കാര്‍ത്തികപ്പള്ളി, വികസനകാര്യ സ്‌റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ ഡി പ്രവീണ്‍, പഞ്ചായത്തംഗം പ്രിന്‍സ്‌ വെള്ളക്കട എന്നിവര്‍ പങ്കെടുത്തു. വനം വന്യജീവി വകുപ്പിന്റെ ഉത്തരവ്‌ പ്രകാരം തദ്ദേശ ഭരണ സ്‌ഥാപനങ്ങള്‍ നല്‍കുന്ന അനുമതിയോടെയാണ്‌ കാട്ടുപന്നികളെ ഇല്ലായ്‌മ ചെയ്യാനുള്ള ഈ നടപടി.

 കൃഷിയിടങ്ങളില്‍ ഭയമില്ലാതെ ഇറങ്ങിച്ചെല്ലാനും കാട്ടുപന്നി ശല്യം മൂലം കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരികെ കൊണ്ടുവരാനും ഈ പദ്ധതി സഹായകമാകുമെന്ന്‌ ക്യാപ്‌റ്റന്‍ ബെന്നി മുട്ടത്തില്‍ അറിയിച്ചു. കല്യാണി, അമ്പു എന്നീ നായകളുടെ സഹായത്തോടെ നടന്ന പ്രവര്‍ത്തനത്തില്‍ കൊല്ലാട പാലത്തിന്‌ സമീപത്തു നിന്നും രണ്ട്‌ കാട്ടുപന്നികളെ പിടികൂടി.

What's Your Reaction?

like

dislike

love

funny

angry

sad

wow