കാറിൽനിന്നിറങ്ങി റോഡ് മുറിച്ചു കടക്കവെ ലോറിയിടിച്ച് വ്യവസായിക്ക് ദാരുണാന്ത്യം

May 21, 2026 - 11:00
 0
കാറിൽനിന്നിറങ്ങി റോഡ് മുറിച്ചു കടക്കവെ ലോറിയിടിച്ച് വ്യവസായിക്ക് ദാരുണാന്ത്യം

കണ്ണൂർ: പള്ളിക്കുന്നിൽ കാറിൽനിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറിയിടിച്ച് വ്യവസായി മരണപ്പെട്ടു. ചിറക്കൽ കുന്നാവ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മലബാർ മെറ്റീരിയൽസ് ഉടമ ഷാജി കുന്നത്ത് (43) ആണ് മരിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം. കാറിൽനിന്ന് ഇറങ്ങി റോഡിലേക്ക് നടക്കുന്നതിനിടെ പുറകിൽ നിന്നെത്തിയ ലോറി ഷാജിയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിലവിൽ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ ഷാജിയുടെ സഹോദരൻ ശ്രീശന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് ലോറി ഡ്രൈവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow