കാലിച്ചാനടുക്കം വളാപ്പാടിയിൽ മോഷണം; എട്ടു പവനും, 15000 രൂപയും കവർന്നു

May 6, 2026 - 13:29
May 6, 2026 - 13:30
 0
കാലിച്ചാനടുക്കം വളാപ്പാടിയിൽ മോഷണം; എട്ടു പവനും, 15000 രൂപയും കവർന്നു

അമ്പലത്തറ: കാലിച്ചാനടുക്കം വളാപ്പാടിയിൽ മോഷണം. എട്ടുപവനും, 15000 രൂപയും നഷ്ടപ്പെട്ടു. ആലത്തടി കുറുഞ്ഞിരപ്പള്ളി എ യു ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ ഏഴു മണിയോടെ വീടുപൂട്ടിയ ശേഷം മുൻ വശത്തെ വാതിലിന്റെ മുകളിലുള്ള ചിത്രത്തിന്റെ പിറകു വശത്ത് താക്കോൽ വെച്ച് പുറത്തുപോയ വീട്ടുകാർ രാത്രി പതിനൊന്നു മണിയോടെ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താക്കോൽ എടുത്ത് വീടു തുറന്നാണ് കിടപ്പുമുറിയിലെ അലമാരയിൽ നിന്നും സ്വർണ്ണവും, പണവും അപഹരിച്ചത്. അമ്പലത്തറ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow