കാസർകോട് ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു.

Mar 3, 2026 - 13:22
 0
കാസർകോട് ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു.

കാസര്‍കോട്: കാസർകോട് ജില്ലാ കളക്ടറായി അർജുൻ പാണ്ഡ്യൻ ചുമതലയേറ്റു. ഏറെ സന്തോഷത്തോടും പ്രതീക്ഷയോടും കൂടിയാണ് കാസര്‍കോട് ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുന്നതെന്ന് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. വികസനത്തിന് ഏറെ സാധ്യതകളുള്ള ജില്ലയാണ് കാസർകോട്. ഒരുപാട് അവസരങ്ങളുണ്ട്. അതൊക്കെ മനസ്സിലാക്കി എല്ലാവരുടെയും അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷമായിക്കും പുതിയ പദ്ധതികള്‍ തയ്യാറാക്കുകയെന്നും കൃത്യമായ പഠനം നടത്തിയ ശേഷമേ പദ്ധതികള്‍ തയ്യാറാക്കൂവെന്നും കളക്ടര്‍ പറഞ്ഞു. പട്ടയമടക്കം ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ജനപക്ഷത്തു നിന്ന് പരിഹരിക്കും. മുന്‍ കളക്ടര്‍ കെ ഇമ്പശേഖര്‍ തുടങ്ങി വെച്ച പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകുമെന്നും അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. എ ഡി എം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും കളക്ട്രേറ്റിലെത്തിയഅദ്ദേഹത്തെ സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖരന്‍ പുഷ്പഹാരം നല്‍കിയാണ് അര്‍ജുന്‍ പാണ്ഡ്യനെ സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow