കാസർകോട് സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിയായി ടി. ഉത്തംദാസ് ചുമതലയേറ്റു
കാസർകോട്: കാസർകോട് ജില്ല സ്പെഷ്യൽ മൊബൈൽ സ്‌ക്വാഡ് ഡിവൈഎസ്പിയായി ടി. ഉത്തംദാസ് ചുമതലയേറ്റു. ഇതിന് മുമ്പ് കോഴിക്കോട് റൂറൽ നർക്കോട്ടിക് സെൽ & ജെൻഡർ ജസ്റ്റിസ് വിഭാഗം ഡിവൈഎസ്പിയായാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
കാസർകോട് ജില്ലയിൽ ബേക്കൽ, വിദ്യാനഗർ, കാസർകോട് ടൗൺ പോലീസ് സ്റ്റേഷനുകളിൽ പ്രിൻസിപ്പൽ എസ്.ഐ.യായും ബേഡകം, മേൽപ്പറമ്പ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ.) ആയും കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
കാസർകോട് ടൗൺ എസ്.ഐ.യായിരിക്കെ കഞ്ചാവ് പിടികൂടിയ കേസിലെ അന്വേഷണ മികവിന് സംസ്ഥാന പോലീസ് മേധാവിയുടെ ഡി.ജി.പി. ബാഡ്ജ് ഓണർ പുരസ്കാരം ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള 2025-ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അദ്ദേഹത്തെ തേടിയെത്തി. കോഴിക്കോട് റൂറൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായിരിക്കെ മുക്കത്ത് വൻ എംഡിഎംഎ മയക്കുമരുന്ന് ശേഖരം പിടികൂടിയ കേസിലെ മികവുറ്റ പ്രവർത്തനത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക അനുമോദനപത്രവും ലഭിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ ഹരിപുരം കേളോത്ത് സ്വദേശിയാണ് ടി. ഉത്തംദാസ്.
What's Your Reaction?