കുഞ്ഞിക്കിളികൾക്കു വേണ്ടി,വീടുപണി നിർത്തി വെച്ച് കുഞ്ഞഹമ്മദ്.
കാഞ്ഞങ്ങാട്: നിർമ്മാണം നടക്കുന്ന പാണത്തൂർ പള്ളിക്കാലിലെ ചാപ്പക്കാൽ കുഞ്ഞഹമ്മദിന്റെ വീട്ടിൽ പുതിയ അതിഥികൾ എത്തി. വീടിനകത്തെ സ്വിച്ച് ബോർഡിലാണ് ഇരടത്തലച്ചി ഇനത്തിലെ പക്ഷി കൂട് കെട്ടിയിരിക്കുന്ന കാഴ്ച.
കൂട്ടിനുള്ളിൽ മുട്ടവിരിഞ്ഞ് മൂന്ന് കുഞ്ഞിക്കിളികൾ.പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കണ്ടതോടെ വീട്ടുടമസ്ഥൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് വനപാലകരായ റെജി, വിനീത്, പ്രവീൺ, പ്രകാശൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കൂട് മാറ്റാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. സംരക്ഷണമാണ് ഇനി ആവശ്യമെന്ന് മനസ്സിലാക്കിയ കുഞ്ഞഹമ്മതും, കുടുംബവും ഒന്നും ചിന്തിച്ചില്ല. അവരുടെ അതിജീവനത്തിനായി സ്വന്തം വീടുപണി തൽക്കാലത്തേയ്ക്ക് നിർത്തി വെക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. കിളിക്കുഞ്ഞുങ്ങൾ പറക്കാറായ ശേഷമേ വയറിങ്ങ് ജോലി പുനരാരംഭിക്കുകയുള്ളൂവെന്ന് മുഹമ്മദ് കുഞ്ഞി പറഞ്ഞു.
What's Your Reaction?