കുമ്പളപ്പള്ളി പാലം നാടിനു സമർപ്പിച്ചു

Mar 9, 2026 - 21:33
 0
കുമ്പളപ്പള്ളി പാലം നാടിനു സമർപ്പിച്ചു

കരിന്തളം: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ച് കോടിരൂപ ചിലവിൽ നിർമ്മിച്ച കിനാനൂർ കരിന്തളം പഞ്ചായത്തിലെ കുമ്പളപ്പള്ളി പാലം ഇ ചന്ദ്രശേഖരൻ എം എൽ എ നാടിനു സമർപ്പിച്ചു. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ അധ്യക്ഷനായി. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻ ഞ്ചിനിയർ കെ രാജീവൻ റിപ്പോർട്ട വതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി ബിന്ദു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഒക്ലാവ് കൃഷ്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ ദീപ, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ പി ചിത്രലേഖ, ആ രോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പാറക്കോൽ രാജൻ, കിനാനൂർ-കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ അനിത, ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം സുരേന്ദ്രൻ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ എ പി സജിത് കുമാർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ എൻ ടി ശ്യാമള, പഞ്ചായത്തംഗങ്ങളായ പി ലത, വി വി യശോദ, സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, കെ ലക്ഷ്മണർ, എൻ പുഷ്പ്പരാജൻ, മനോജ് തോമസ്, രാഘവൻ കൂലേരി, പി പ്രകാശൻ, കെ രാമനാഥൻ എന്നിവർ സംസാരിച്ചു. കൺവീനർ കെ വി ബാബു സ്വാഗതവും, പി സുധി നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow