കുവൈത്ത് കള്ളാർ ജമാഅത്തിന്റെ മുൻ ഭാരവാഹി അബ്ദുള്ള ചാപ്പക്കാൽ അന്തരിച്ചു
രാജപുരം: ദീർഘകാലം കുവൈത്തിൽ പ്രവാസിയായും കള്ളാറിലെ സാമൂഹിക, സാംസ്കാരിക, മഹല്ല് രംഗങ്ങളിലെ സജീവ സാന്നിധ്യമായും പ്രവർത്തിച്ച കള്ളാർ അബ്ദുള്ള ചാപ്പക്കാൽ അന്തരിച്ചു. രോഗബാധയെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
കുവൈത്തിലെ പ്രവാസികൾക്കിടയിൽ ‘കള്ളാർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അബ്ദുള്ള ചാപ്പക്കാൽ കാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കുവൈത്ത് കള്ളാർ ജമാഅത്ത് ശാഖയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ ദീർഘകാലം വഹിച്ചു. പ്രവാസികൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കുവൈത്ത് സാധു സംരക്ഷണ സമിതിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷവും സാമൂഹിക, മഹല്ല് പ്രവർത്തനങ്ങളിൽ സജീവമായി തുടർന്നു. കള്ളാർ മഹല്ലിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഏതാനും വർഷങ്ങൾക്ക് മുമ്പ് പാറപ്പള്ളി ജമാഅത്തിലേക്ക് മാറി അവിടെ സ്ഥിരതാമസമാക്കി. കനിവ് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായിരുന്നു.
ജനാബ് മൊയ്തു ചാപ്പക്കാലിന്റെ ജ്യേഷ്ഠ സഹോദരനാണ്. അബ്ദുള്ള ചാപ്പക്കാലിന്റെ നിര്യാണത്തിൽ കള്ളാർ കനിവ് ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റി, വിവിധ മഹല്ല് ഭാരവാഹികൾ എന്നിവർ അനുശോചിച്ചു.
What's Your Reaction?