കാലിച്ചാനടുക്കത്ത് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം സ്കൂളിന് എതിർവശത്തെ മയ്യങ്ങാനം റോഡിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി പിടികൂടി. മയ്യങ്ങാനം സ്വദേശി മുഹമ്മദ് അറഫാത്താണ് പാമ്പിനെ പിടികൂടിയത്.
പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് സുരക്ഷിതമായി പരപ്പ വനം വകുപ്പ് അധികൃതർക്ക് കൈമാറി. ഇതിന് മുമ്പും രണ്ട് തവണ ഇതേ പ്രദേശത്ത് നിന്ന് കൂറ്റൻ പെരുമ്പാമ്പുകളെ പിടികൂടി വനം വകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
What's Your Reaction?