കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി അധികാരമേറ്റു

Nov 12, 2025 - 19:43
 0
കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി അധികാരമേറ്റു

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പരമിത ത്രിപാഠി ചുമതലയേറ്റു. കുവൈത്തിലെ ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ സ്ഥാനപതിയാണ് പരമിത ത്രിപാഠി. എംബസി അങ്കണത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് 2001 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥ കൂടിയായ പരമിത ത്രിപാഠി സ്ഥാനമേറ്റെടുത്തത്. തുടർന്ന്, കുവൈത്ത് വിദേശകാര്യ സഹമന്ത്രി അബ്ദുൾ മുഹ്‌സിൻ ജാബർ അൽ സെയ്ദിനെ സന്ദർശിച്ച് അവർ അധികാര പത്രം കൈമാറി. ഇന്ത്യയും, കുവൈത്തും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. ഊർജം, വ്യാപാരം, സാങ്കേതികവിദ്യ, രാഷ്ട്രീയം, സാമൂഹികം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ദൃഢമാക്കാൻ ചർച്ചയിൽ ധാരണയായി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന മികച്ച പിന്തുണയ്ക്ക് സ്ഥാനപതി നന്ദി രേഖപ്പെടുത്തി. കുവൈത്തിൽ നടക്കുന്ന ഇന്ത്യൻ ബിസിനസ് പ്രൊമോഷൻ കൗൺസിലിൻ്റെ വാർഷിക പരിപാടിയിലും, അവാർഡ് നിശയിലും സ്ഥാനപതി പങ്കെടുക്കും. വിദേശകാര്യ വകുപ്പിൽ ജോയിൻ്റ് സെക്രട്ടറിയായിരിക്കെയാണ് പരമിത ത്രിപാഠിക്ക് കുവൈത്ത് സ്ഥാനപതിയുടെ സുപ്രധാന ചുമതല ലഭിച്ചത്. ഇതിനു മുൻപ് ന്യൂയോർക്കിൽ ഡപ്യൂട്ടി കോൺസൽ ജനറലയും അവരുടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow