കുവൈറ്റിൽ അനധികൃതമായി പണം സ്വരൂപിച്ച രണ്ട് സുഡാനികൾ അറസ്റ്റിൽ.

Apr 24, 2025 - 13:57
 0
കുവൈറ്റിൽ അനധികൃതമായി പണം സ്വരൂപിച്ച രണ്ട് സുഡാനികൾ അറസ്റ്റിൽ.

കുവൈറ്റ്സിറ്റി: അധികാരികളിൽ നിന്നും ആവശ്യമായ അനുമതി വാങ്ങാതെ സംഭാവനകൾ സ്വീകരിച്ചതിന്ന് രണ്ട് സുഡാനി പൗരന്മാരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ,ആന്റി ഫിനാൻഷ്യൽ ക്രൈംസ് ഡിപ്പാർട്ട്മെന്റ് അറസ്റ്റു ചെയ്തു.

മുബാദര എന്ന പേരിൽ പ്രതികൾ ഒരു ഫണ്ട് റൈസിംഗ് കാമ്പെയ്ൻ ആരംഭിച്ചിരുന്നു. ഇത് ചാരിറ്റബിൾ പിരിവുകളെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തി.

അധികാരികൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.

പ്രതികളിൽ നിന്നും മയക്കുമരുന്ന് സാമഗ്രികൾ, ഗുളികകൾ, ഹാഷിഷ്, ക്രിസ്റ്റൽ മെത്ത് എന്നിവയും പിടിച്ചെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow