കുവൈറ്റിൽ മന്ത്രവാദിയെ അറസ്റ്റു ചെയ്തു.

Jul 17, 2025 - 09:03
 0
കുവൈറ്റിൽ മന്ത്രവാദിയെ അറസ്റ്റു ചെയ്തു.

കുവൈറ്റ്: കുവൈറ്റിൽ മന്ത്രവാദ, മാജിക്ക് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് പണം തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ്-ആൻ്റി മണി ലോണ്ടറിംഗ് ക്രൈംസ് ഡിപ്പാർട്ട്‌മെൻ്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് അറസ്റ്റ് ചെയ്തത്. കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നും, മാന്ത്രിക ആചാരങ്ങൾ ഉപയോഗിച്ച് ഭാവി പ്രവചിക്കാമെന്നും അവകാശപ്പെട്ട വ്യക്തി ഇരകളെ വശീകരിച്ച് വലിയ തുകകൾ വാങ്ങിയതായി അധികൃതർ പറഞ്ഞു. പ്രതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മാന്ത്രിക പുസ്തകങ്ങൾ, താലിസ്മാൻ പേപ്പറുകൾ, നിഗൂഢമായ വസ്തുക്കൾ, ദ്രാവകങ്ങൾ, പണത്തിനായി ഒരു ശേഖരണ പെട്ടി, മന്ത്രവാദ ചടങ്ങുകൾ നടത്താൻ പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം 20 വർഷം മുമ്പ് സാമ്പത്തിക കുറ്റകൃത്യ മടക്കം സമാനമായ കുറ്റങ്ങൾക്ക് ഇയാളെ പിടികൂടിയതായി അന്വേഷണത്തിൽ വ്യക്തമായി. പ്രതിയെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow