കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകളും.
കുവൈറ്റ് സിറ്റി: കുവൈറ്റ് സൈന്യത്തിൽ ഇനിമുതൽ സ്ത്രീകൾക്കും അവസരം. കുവൈറ്റ് സൈന്യത്തെ ആധുനികവൽക്കരിക്കുന്നതിനും, വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് സ്ത്രീകളെ സായുധ സേനയിൽ ഉൾപ്പെടുത്താൻ തീരുമാനമായത്. സൈന്യത്തിൽ ചേരാൻ വനിതകൾക്ക് ഞായറാഴ്ച മുതൽ അപേക്ഷിക്കാം.
ശാസ്ത്ര വിഷയങ്ങളിലോ ആർട്സ് വിഷയങ്ങളിലോ പതിനൊന്നാം ക്ലാസ് പൂർത്തിയാക്കിയ സ്ത്രീകൾക്കാണ് അവസരം. രാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യോഗ്യരായവർക്കും പ്രതിരോധ സ്ഥാപനത്തിൻ്റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാൻ സാധിക്കുമെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
മെയ് 4 മുതൽ മൂന്ന് ദിവസത്തേക്ക് അപേക്ഷിക്കാൻ ഉള്ള രജിസ്ട്രേഷൻ വിൻഡോ വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രതിരോധ വിഭാഗത്തിൻ്റെ ദൃശ്യ വെബ്‌സൈറ്റായ https://vc.kuwaitarmy.gov.kw-se ലൂടെയാണ് വനിതകൾ അപേക്ഷിക്കേണ്ടത്.
What's Your Reaction?