കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി.

Jul 28, 2025 - 17:00
 0
കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി.

കോഴിക്കോട്: കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി. ഫോറൻസിക് സർജൻ ഡോ. കെ പ്രസന്നനാണ് കോഴിക്കോട് പ്രത്യേക വിചാരണ കോടതിയിൽ മൊഴി നൽകിയത്. റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടർന്നാണ് രാസപരിശോധന നടത്തിയത് എന്നാണ് ഡോക്ടർ പ്രസന്നൻ നൽകിയിരിക്കുന്ന മൊഴി. 2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്. റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ. സോനു ആണ് സയനൈഡിന് സമാനമായ വിഷാംശത്തിന്റെ കാര്യം സൂചിപ്പിച്ചത്. തുടർന്ന് നടത്തിയ രാസപരിശോധനയിൽ സയനൈഡിന്റെ അംശം തിരിച്ചറിയുകയായിരുന്നു എന്നാണ് ഡോ. പ്രസന്നൻ കോടതിയിൽ നൽകിയ മൊഴി.

What's Your Reaction?

like

dislike

love

funny

angry

sad

wow