കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി 14ന് പൊയിനാച്ചിയിൽ

Jan 22, 2026 - 19:08
Jan 22, 2026 - 19:10
 0
കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഫെബ്രുവരി 14ന് പൊയിനാച്ചിയിൽ

പൊയിനാച്ചി: കേരള പോലീസ് അസോസിയേഷൻ 36-ാമത് ജില്ലാ സമ്മേളനം ഫെബ്രുവരി 14ന് പൊയിനാച്ചി രാജ് പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച സംഘാടകസമിതി യോഗം പൊയിനാച്ചി ലയൺസ് ഹാളിൽ ബേക്കൽ ഡിവൈഎസ്പി മനോജ് വി വി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം എം സദാശിവൻ, കെ പി എ സംസ്ഥാന നിർവാഹക സമിതി അംഗം എ പി സുരേഷ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി രവീന്ദ്രൻ പി, കെ പി എച്ച് സി എസ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപൻ ഇവി, ട്രഷറർ അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുധീഷ് പി വി സ്വാഗതവും, കെപിഎ ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജീഷ് എം നന്ദിയും പറഞ്ഞു. ഭാരവാഹികൾ ലിജിൻ പി വി (ചെയർമാൻ) രാജേഷ് ടി(കൺവീനർ).

What's Your Reaction?

like

dislike

love

funny

angry

sad

wow