കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് കോണ്‍ഫറന്‍സ്ഹാള്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക പൊതുയോഗവും അനുമോദനവും കൊവ്വല്‍ പള്ളി കെ വി വി ഇ എസ് കാഞ്ഞങ്ങാട് സൗത്ത് യൂണിറ്റ് വ്യാപാര ഭവനില്‍ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് എന്‍ പി അഷ്‌റഫ് പതാക ഉയര്‍ത്തിയതോടുകൂടി പരിപാടികള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനവും വാര്‍ഷിക ജനറല്‍ബോഡിയോഗവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ കെ അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് എന്‍ പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ഷെരീഫ് സംഘടനാ കാര്യങ്ങളെക്കുറിച്ചും കര്‍ത്തവ്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ജില്ലാ സെക്രട്ടറിയും കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ടുമായ സി കെ.ആസിഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ വി.ദാമോദരന്‍ യൂണിറ്റിനെ കുറിച്ച് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ട്രഷറര്‍ പി കെ രവീന്ദ്രന്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി കെ ജി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ വച്ച് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ മാളവിക ദിനേശ്, ശ്രേയ സുരേഷ്, ഹംനാസ്, കെ ശിവഗംഗ, അഭിരാം സുരേഷ്, ഫാത്തിമത്ത് റംസീന, കെ വി വൈഭവ്, എം മുഹമ്മദ് ഹാരിസ് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു.
ജനറല്‍ബോഡി യോഗത്തില്‍ വച്ച് പുതിയ യൂണിറ്റ് പ്രസിഡണ്ടായി എന്‍ പി അഷ്‌റഫിനെയും, യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി കെ.ജി പ്രഭാകരനെയും യൂണിറ്റ് ട്രഷററായി പി കെ രവീന്ദ്രനെയും വൈസ് പ്രസിഡന്റുമാരാ യി ടി വി ദിനേശന്‍, വി ജയകൃഷ്ണന്‍, സെക്രട്ടറിമാരായി വി ഹരികൃഷ്ണന്‍, മധുരഗണേഷ് പ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു.
What's Your Reaction?