കൊടകരയിൽ കെട്ടിടം തകർന്ന് മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം.

Jun 27, 2025 - 07:47
 0
കൊടകരയിൽ കെട്ടിടം തകർന്ന് മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം.

തൃശൂര്‍: കൊടകരയില്‍ പഴയ കെട്ടിടം ഇടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. പശ്ചിമബംഗാള്‍ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. വര്‍ഷങ്ങളായി അതിഥി തൊഴിലാളികള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുന്ന കെട്ടിടമാണ് അപകടത്തില്‍പ്പെട്ടത്. പതിനേഴോളം പേര്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകർന്നു വീണത്.ഇന്നലെയുണ്ടായ കനത്ത മഴയാണ് അപകടത്തിന്ന് കാരണമെന്നാണ് നിഗമനം. അഗ്നിശമന സേനയും, നാട്ടുകാരുടെയും കഠിന പ്രയത്നത്തിലൊടുവിലാണ് സ്ലാബിനടിയിൽ നിന്നും മൂന്ന് പേരെയും പുറത്തെടുത്തത്. നാൽപത് വർഷത്തോളം പഴക്കമുളളതാണ് തകർന്നു വീണ കെട്ടിടം.

What's Your Reaction?

like

dislike

love

funny

angry

sad

wow