കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Jun 23, 2026 - 06:50
Jun 23, 2026 - 07:04
 0
കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പര്‍ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി നിയന്ത്രണം നഷ്ടപ്പെട്ട ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറി അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. രണ്ട് മുതിർന്നവരും, ഒരു വിദ്യാർത്ഥിയുമാണ് മരിച്ചത്. ബസ് കാത്ത് നിൽക്കുകയായിരുന്ന ആളുകൾക്ക് നേരെയാണ് ലോറി പാഞ്ഞുകയറിയത്. കുട്ടികൾ ഉൾപ്പെടുന്നവരാണ് ലോറിക്കടിയിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

രാവിലെ 7 മണിക്ക് ആയിരുന്നു അപകടം. മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. എത്ര പേര് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്ന വിവരം ലഭ്യമല്ല. പ്രായമായവരും ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ. ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow