കൊല്ലം സ്വദേശി സലാലയിൽ മരിച്ച നിലയിൽ.
മസ്ക്കറ്റ്: കൊല്ലം സ്വദേശിയെ സലാലയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി സ്വദേശി നമ്പിനഴിക്കത്ത് തെക്കേതിൽ ഉണ്ണികൃഷ്ണൻ നായർ (36)ആണ് മരിച്ച നിലയിൽ കണ്ടത്. കൂടെയുള്ളവർ ഇന്നലെ ജോലികഴിഞ്ഞ് താമസസ്ഥലത്ത് തിരികെയെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറു വർഷമായി മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു ബാങ്കിന്റെ അറ്റകുറ്റപ്പണിക്കായി രണ്ടുമാസം മുമ്പാണ് സലാലയിലെത്തിയത്. അവിവാഹിതനാണ്. പിതാവ് പരേതനായ കൃഷ്ണൻ നായർ. മാതാവ് വിജയമ്മ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ടുപോകുമെന്ന് കൗൺസിലർ ഏജന്റ് ഡോക്ടർ കെ സനാതനൻ അറിയിച്ചു.
What's Your Reaction?