കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Aug 13, 2026 - 16:48
 0
കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അമ്പലത്തറ: കോടോം ബേളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിൽ അംഗങ്ങളുടെയും ശാഖാ പ്രസിഡണ്ട്, സെക്രട്ടറിമാരുടെയും പോഷക സംഘടനാ പ്രതിനിധികളുടെയും യോഗം കാലിച്ചാനടുക്കം ലീഗ് ഓഫീസിൽ ചേർന്നു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി താജുദ്ദീൻ കമ്മാടം യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഒടയംചാൽ അധ്യക്ഷനായി.

മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുസ്തഫ തായന്നൂർ, ദുബൈ കെ.എം.സി.സി മലയോര മേഖല പ്രസിഡണ്ട് അബൂബക്കർ ഹാജി എൻ.ആർ.സി, വാർഡ് മെമ്പർ ടി.പി. ഫാറൂഖ്, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ലത്തീഫ് അടുക്കം, മണ്ഡലം പ്രവർത്തക സമിതി അംഗം കെ.എ. ഹമീദ് ഹാജി, കാലിച്ചാംപാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹൈൽ നമ്പ്യാർ കൊച്ചി എന്നിവർ സംസാരിച്ചു. കെ.എം. അബ്ദുൽ റഹ്മാൻ പാറപ്പള്ളി സ്വാഗതവും ഹംസ ഹാജി ഒടയംചാൽ നന്ദിയും പറഞ്ഞു.

കെ.എം.സി.സി പ്രതിനിധികളായ അൻവർ അടുക്കം, മജീദ് അടുക്കം എന്നിവരും ശാഖാ ഭാരവാഹികളായ അബൂബക്കർ നമ്പ്യാർ കൊച്ചി, എ. ശാഫി പാറപ്പള്ളി, ശൗക്കത്ത് നമ്പ്യാർ കൊച്ചി, റഹ്മാൻ അമ്പലത്തറ, മൊയ്തു അടുക്കം, മുഹമ്മദ് കുഞ്ഞി ക്ലായിക്കോട്, ഉമ്മർ ഒടയംചാൽ എന്നിവരും സംബന്ധിച്ചു.

പഞ്ചായത്തിൽ ചന്ദ്രിക ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികൾ:

പ്രസിഡണ്ട്: ഇബ്രാഹിം ഹാജി ഒടയംചാൽ. വൈസ് പ്രസിഡന്റുമാർ: സുഹൈൽ നമ്പ്യാർ കൊച്ചി, അബൂബക്കർ നമ്പ്യാർ കൊച്ചി. ജനറൽ സെക്രട്ടറി: കെ.എം. അബ്ദുൽ റഹ്മാൻ പാറപ്പള്ളി

ജോയിന്റ് സെക്രട്ടറിമാർ: ശാഫി പാറപ്പള്ളി, ഹംസ ഹാജി ഒടയംചാൽ. ട്രഷറർ: ടി.പി. ഫാറൂഖ് അടുക്കം. ചന്ദ്രിക കോഡിനേറ്റർ: റഹ്മാൻ അമ്പലത്തറ.

What's Your Reaction?

like

dislike

love

funny

angry

sad

wow