ഖത്തർ അമീറിന്റെ ഇന്ത്യാ സന്ദർശനം നാളെ തുടങ്ങും.
ഖത്തർ അമീറിന്റെ രണ്ടാമത് ഇന്ത്യാ സന്ദർശനം കൂടിയാണിത്. നേരത്തെ 2015ൽ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു.
ദോഹ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം ഫെബ്രുവരി 17, 18 തീയ്യതികളിൽ ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനി ഇന്ത്യ സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഖത്തർ അമീറിന്റെ രണ്ടാമത് ഇന്ത്യാ സന്ദർശനം കൂടിയാണിത്.
നേരത്തെ 2015ൽ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു.
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഒരു ബിസിനസ് പ്രതിനിധി സംഘം എന്നിവർ ഉൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം അമീറിനൊപ്പം ഉണ്ടാകുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഫെബ്രുവരി 18ന് രാഷ്ട്രപതി ഭവനിൽ അമീറിനെ ആചാരപരമായ സ്വീകരണം നൽകും. പ്രസിഡന്റ് ദ്രൗപതി മുറുമുവുമായി അമീർ ചർച്ച നടത്തും. ഉപയ കക്ഷി ബന്ധങ്ങൾ, വ്യാപാരം നിക്ഷേപം, ഊർജ്ജം, പ്രാദേശിക വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചർച്ചകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം നടത്തുമെന്ന് വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
What's Your Reaction?