ഖത്തർ യൂണിവേഴ്സിറ്റി; അഭിമാനം പ്രകടിപ്പിച്ച് അമീർ.

May 7, 2025 - 22:33
 0
ഖത്തർ യൂണിവേഴ്സിറ്റി; അഭിമാനം പ്രകടിപ്പിച്ച് അമീർ.

ദോഹ: ഖത്തർ യൂണിവേഴ്സിറ്റി (ക്യു) വിദ്യാർത്ഥികളുടെ 48-ാമത് ബാച്ചിന്റെ ബിരുദദാനത്തിൽ അഭിമാനം പ്രകടിപ്പിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി.

അവരുടെ ഭാവി അക്കാദമികമായും, പ്രൊഫഷണലായും, മികച്ചതായിരിക്കട്ടെ യെന്നും അമീർ ആശംസിച്ചു.

എക്‌സിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത അമീർ, 48-ാമത് ബാച്ച് ക്യു വിദ്യാർത്ഥികളുടെ ബിരുദദാനത്തിൽ അഭിമാനിക്കുന്നുവെന്നും, ഈ അർഹമായ വിജയത്തിന് അവരെ അഭിനന്ദിക്കുകയും, അക്കാദമികമായും, പ്രൊഫഷണലായും മികച്ച ഭാവി ആശംസിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞു.

ദേശീയ പ്രതിഭകളുടെ ഈ ബാച്ചിനെ പിന്തുണയ്ക്കുന്നതിലും, യോഗ്യത നേടുന്നതിലും രാജ്യത്തിന്റെ പുരോഗതി, വളർച്ച, സുസ്ഥിര വികസനം എന്നിവയിലേക്കുള്ള പാതയിലേക്ക് സംഭാവന ചെയ്യുന്നതിലും ആത്മാർത്ഥമായി പ്രവർത്തിച്ചതിന് അവരുടെ കുടുംബങ്ങളെയും, പ്രൊഫസർമാരെയും അമീർ അഭിനന്ദനങ്ങൾ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow