ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു; നാലുപേർക്ക് പരിക്ക്

May 3, 2026 - 10:52
May 3, 2026 - 10:53
 0
ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടിയടക്കം  മൂന്ന് കണ്ണൂർ സ്വദേശികൾ മരിച്ചു; നാലുപേർക്ക് പരിക്ക്

മൈസൂരു: കർണാടക ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ(45), മൂന്ന് വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. നാല്‌പേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ഗുണ്ടൽപേട്ടിന് സമീപം കക്കൽതൊണ്ടി മദ്ദേൻ ഹുണ്ടിയിൽ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർപൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പോലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow