ചാലോട് കാർ അപകടം; മടിക്കൈ സ്വദേശി ഉൾപ്പെടെ നാല് പേർ മരിച്ചു
കണ്ണൂർ: കണ്ണൂർ ചാലോട് ഇന്നലെ അർധരാത്രിയോടെ ഉണ്ടായ വാഹനാപകടത്തിൽ മടിക്കൈ സ്വദേശി നാല് പേർ മരിച്ചു. കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.
മരിച്ചവർ യു.പി. സ്വദേശികളായ പരം ഛേത്രി, ഹർഷ്, റിസ്വാൻ, ഷാൻ. മരിച്ചവരിൽ രണ്ട് പേർ മലയാളികളാണെന്നാണ് വിവരം. റിസ് വാൻ മടിക്കൈ കണ്ടം കുട്ടിച്ചാൽ സ്വദേശിയെന്നാണ് വിവരം.
അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന കാർ വെട്ടിപ്പൊളിച്ചാണ് വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.
What's Your Reaction?