ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചന്ന് യുവതിയുടെ പരാതി; കാഞ്ഞങ്ങാട് ഡോക്ടർക്കെതിരെ കേസ്.

Mar 2, 2025 - 19:44
 0
ചികിത്സയ്ക്കിടെ ലൈംഗികമായി ഉപദ്രവിച്ചന്ന് യുവതിയുടെ പരാതി; കാഞ്ഞങ്ങാട് ഡോക്ടർക്കെതിരെ കേസ്.

കാഞ്ഞങ്ങാട്: ചികിത്സയിക്കിടെ ഡോക്ടർ പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കാഞ്ഞങ്ങാട് ഇരിയയിലെ മെഡിക്കൽ ക്ലിനിക്കിലെ ഡോക്ടർ ജോണിനെതിരെയാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു. മൂത്രാശയ അണുബാധയുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കിടെ ഡോക്ടർ ജോൺ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് യുവതി പോലീസിന്ന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. എസ്പിക്ക് ഉൾപ്പെടെ യുവതി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പോലീസ് കേസെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow