ജാമ്യത്തിലിറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതിയെ പോലീസ് പിടികൂടി.
കാസർകോട്: 2023-ൽ ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ പോലീസ് അതി സമർത്ഥമായി അറസ്റ്റ് ചെയ്തു. കാസർകോട് പനയാൽ മൈലാട്ടി കൂട്ടുപുന്ന സ്വദേശി മധുസൂദനൻ നായരെ(62)യാണ് പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചീമേനി പോലീസും, സ്പെഷ്യൽ സ്ക്വാഡും ചേർന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി ശേഖരിക്കുകയും, പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയും, സമർത്ഥമായി പിടികൂടുകയുമായിരുന്നു. രണ്ടുവർഷമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡിയുടെ നിർദേശപ്രകാരം എ എസ് ഐ ശിവകുമാർ, ചീമേനി പോലീസ് സ്റ്റേഷനിലെ അജിത്ത് കെ വി എന്നിവർ ചേർന്നു പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
What's Your Reaction?